Latest Updates

വൈറസിനെയും അനുബന്ധ ലക്ഷണങ്ങളെയും അടിസ്ഥാനമാക്കി തന്റെ കമ്പനിക്ക് ഇപ്പോൾ ഒരു മഹാമാരി പ്രവചിക്കാൻ കഴിയുമെന്ന് കോവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് സ്ഥാപകൻ.  സിക്ക വൈറസ് ശ്രദ്ധിക്കപ്പെടുന്നതിന് ഏകദേശം രണ്ട് വർഷം മുമ്പ് കമ്പനി പ്രവചിച്ചിരുന്നു, കൂടാതെ 2019 ഡിസംബറിൽ COVID-19 ഉടനീളം പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് പകർച്ചവ്യാധി പ്രവചിച്ചിരുന്നതായും വിവാടെക് 2022 ലെ ഇന്ത്യൻ പവലിയനിൽ സംസാരിക്കവേ, ഭാരത് ബയോടെക് സ്ഥാപകനും ചെയർമാനുമായ കൃഷ്ണ എല്ല പറഞ്ഞു,

"സിക്ക, ആഗോള പേറ്റന്റ് ഫയൽ ചെയ്തത് തങ്ങളാണെന്നും  അറ്റ്ലാന്റ പോലും സിക്കയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനർത്ഥം പാൻഡെമിക് മുൻകൂട്ടി പ്രവചിക്കാൻ തങ്ങൾക്ക് കഴിയുമെന്നാണെന്നും ഭാരത് ബയോടെക് സ്ഥാപകൻ ചൂണ്ടിക്കാട്ടി.  “2019 ഡിസംബറിൽ കാർനെഗി മെലോണിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. സിഗ്നലുകൾ അനുസരിച്ച്  ഒരു മഹാമാരി വരുമെന്ന് ഞാൻ പറഞ്ഞു. കൃത്യം മൂന്ന് മാസത്തിന് ശേഷം COVID സ്ഥിരീകരിച്ചു.

ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ, ഒരു വൈറസ് എങ്ങനെയാണ് ഉയർന്നുവരുന്നതെന്നും എങ്ങനെ സഞ്ചരിക്കുന്നു, രോഗം പടരുന്നു എന്നതും പരിശോധിക്കാൻ നമുക്ക് കഴിയും, " എല്ല പറഞ്ഞു.  ഭാരത് ബയോടെക് 1997-ൽ ഒരു സ്റ്റാർട്ടപ്പ് എന്ന നിലയിലാണ് ആരംഭിച്ചത്, അദ്ദേഹം പറഞ്ഞു. തന്റെ പഴയ ടീം കോവാക്സിൻ നിർമ്മിക്കാൻ കമ്പനിയെ സഹായിച്ചുവെന്നും പുതിയ പ്രതിഭകളാരും ഇതിൽ ഏർപ്പെട്ടിട്ടില്ലെന്നും നല്ല പറഞ്ഞു.

വായുവിലൂടെ പകരുന്നതും മാരകമായേക്കാവുന്നതുമായ പകർച്ചവ്യാധികളെ കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബിഎസ്എൽ-3 (ബയോ സേഫ്റ്റി ലെവൽ 3) ലബോറട്ടറി സൗകര്യം ഇന്ത്യയിലുണ്ടെന്ന് ഭാരത് ബയോടെക് മേധാവി പറഞ്ഞു. കണ്ടെയ്‌ൻമെന്റ് സൗകര്യങ്ങളുടെ കാര്യത്തിൽ തങ്ങൾ ലോകത്തെ നയിക്കുമെന്ന് കരുതുതായും  എല്ല പറഞ്ഞു.

ലാബുകൾക്ക് ആവശ്യമായ ധാരാളം മെഷീനുകൾ യുഎസിൽ നിന്നും യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അവിടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വരേണ്ടതുണ്ടെന്നും ബയോടെക്‌നോളജിക്ക് ആവശ്യമായ ഉപകരണങ്ങൾ വികസിപ്പിക്കാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ്പുകളിലെ നിക്ഷേപകർക്ക് അവരുടെ ഗവേഷണത്തിനും നവീകരണത്തിനും പിന്തുണ നൽകുന്നതിന് സർക്കാർ പ്രോത്സാഹനങ്ങൾ നൽകണമെന്ന് ഭാരത് ബയോടെക് ചെയർമാൻ പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice